Post Category
അശാസ്ത്രീയ മാലിന്യ സംസ്‌കരണം : സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു
മുട്ടില്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ അശാസ്ത്രീയ മാലിന്യം സംസ്‌കരിച്ച സ്ഥാപനങ്ങള്‍ക്ക് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് 20000 രൂപ പിഴയിട്ടു. നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം, ജൈവമാലിന്യം കൂട്ടിയിട്ട് കത്തിക്കല്‍, അലക്ഷ്യമായി വലിച്ചെറിയല്‍ എന്നിവക്കാണ് പിഴ ഈടാക്കിയത്. മുട്ടില്‍ വാര്യാട് പ്രവര്‍ത്തിക്കുന്ന നോവ ചപ്പാത്തി കമ്പനി, എന്‍.എസ് സ്റ്റോര്‍, ശ്രീ കാര്‍ത്തിക ഹോട്ടല്‍ ആന്‍ഡ് ബേക്കറി എന്നീ സ്ഥാപനങ്ങള്‍ക്കാണ് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധനയില്‍ പിഴയടക്കാന്‍ നോട്ടീസ് നല്‍കിയത്. ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ലീഡര്‍ ടി.കെ സുരേഷ്, സ്‌ക്വാഡ് അംഗം എം.ബി ലീബ, വി.ആര്‍ നിഖില്‍, മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷഹല എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
date
- Log in to post comments