Skip to main content

കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

 

ഗവ.പോളിടെക്‌നിക് കോളേജില്‍ 2019 ല്‍ പ്രവേശനം നേടി വിടുതല്‍ നേടിയ വിദ്യാര്‍ത്ഥികളില്‍ ഇനിയും കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവരുണ്ടെങ്കില്‍ മെയ് ഏഴിന് മുമ്പായി അവശ്യമായ രേഖകള്‍ നല്‍കണം. പേര്, അഡ്മിഷന്‍ നമ്പര്‍, ഡിപ്പാര്‍ട്‌മെന്റ്, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്. ഐ എഫ് എസ് സി, ബാങ്കിന്റെ ബ്രാഞ്ച്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ സഹിതം asection@gptcpalakkad.ac.in ല്‍ അയക്കണം.  അവകാശപ്പെടാത്തവ സര്‍ക്കാരിലേക്ക് അടക്കുന്നതാണണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2572640.

 

date