Post Category
ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സന്റെ മൂന്നാര്‍ സന്ദര്‍ശനം നാളെ (30)
ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ വിജയ രഹത്കര്‍ നാളെ (ഏപ്രില്‍ 30) മൂന്നാര്‍ സന്ദര്‍ശിക്കും. രാവിലെ 9 മുതല്‍ ജില്ലയിലെ മൂന്നാര്‍ മേഖലയിലുള്ള വിവിധ തോട്ടങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ സന്ദര്‍ശിച്ച് അവരുമായി സംസാരിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 2 ന് മൂന്നാര്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ തോട്ടം മേഖലയിലെ സ്ത്രീ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചര്‍ച്ച നടത്തുന്നതിന് യോഗം ചേരും.
എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുക്കും.
date
- Log in to post comments