എന്റെ കേരളം പ്രദർശനമേള; കാണികളിൽ വിസ്മയം നിറച്ച് ശ്വാനപ്രദർശനം
അതിശയിപ്പിക്കുന്ന കുറ്റാന്വേഷണ മികവുകൾ കാഴ്ചവെച്ചക്കുന്ന കെ 9 സ്ക്വാഡിലെ ശ്വാനവീരന്മാരുടെ പ്രകടനം കാണികളിൽ വിസ്മയം നിറച്ചു. കുറ്റാന്വേഷണ മേഖലയില്‍ പോലീസ് നായ്ക്കള്‍ പ്രകടിപ്പിക്കുന്ന മികവ് അടുത്തറിയാനുള്ള അവസരമാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ത്തോടനുബന്ധിച്ച് വാഴത്തോപ്പ് ഗവ. വിഎച്ച് എസ് എസ് മൈതാനത്ത് സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ കേരള പോലീസ് ഒരുക്കിയ ശ്വാനപ്രദർശനം ജനങ്ങൾ നിറ കൈയടിക ളോടെയാണ് സ്വീകരിച്ചത്. മേളയുടെ പ്രധാന വേദിയോട് ചേർന്ന് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്താണ് കുറ്റാന്വേഷണ രംഗത്ത് മികവ് പുലർത്തുന്ന കേരള പോലീസിലെ ശ്വാനസേനാം ഗങ്ങളുടെ പ്രകടനം അരങ്ങേറിയത്.
വയനാട് ദുരന്തത്തിൽ മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്തി കേരള പോലീസിനെ സഹായിച്ച എയ്ഞ്ചൽ എന്ന പോലീസ് നായയാണ് പ്രദർശനത്തിൽ ഏറെ ശ്രദ്ധ നേടി.
കാഴ്ചയിൽ കുഞ്ഞനാണെങ്കിലും പ്രദർശനത്തിൽ മികച്ച പ്രകടനത്തിലൂടെ ബീഗിൽ ഇനത്തിൽ പെട്ട ഡോളിയെന്ന നായ കാണികളുടെ മനസ്സിൽ ഇടം പിടിച്ചു.
മാരകശേഷിയുള്ള സ്ഫോടക വസ്തുക്കൾ മണത്ത് കണ്ടുപിടിച്ച് വൻ സ്ഫോടനങ്ങളിൽ നിന്ന് രക്ഷിക്കാൻ ഡോളിക്ക് പരിശീലനം ലഭിച്ചിട്ടുണ്ട്.
കൂടാതെ ട്രാക്കർ നായകളായ ജൂണോ,
എക്സ്പ്ലോസീവ് സ്നിഫർ ഡോഗായ മാഗി ,
നാർക്കോട്ടിക് വിഭാഗത്തിൽ നിന്ന് ലൈക്ക ,സർച്ച് റെസ്ക്യൂ ഡോഗായ ഡോണ എന്നീ നായകൾ പ്രദർശനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.
മേളയിൽ എല്ലാ ദിവസവും നടക്കുന്ന പ്രദർശനത്തിൽ ബെൽജിയം, ലാബ്രഡോർ, ബീഗിൾ, ജർമ്മൻ ഷെപ്പേഡ് എന്നിങ്ങനെ വിവിധ ഇനത്തിലുള്ള നായ്ക്കളാണ് കാണികൾക്ക് മുന്നിൽ അണിനിരക്കുക.
കുറ്റാന്വേഷണത്തിനു കേരള പോലീസിനെ സഹായിക്കുന്നതിനും സ്ഫോടക വസ്തുക്കൾ കണ്ടുപിടിക്കുന്നതിനും മയക്കുമരുന്ന് കടത്ത് തടയുന്നതിനും അപകട സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിനും യഥാക്രമം ട്രാക്കർ, എക്സ്പ്ലോസീവ് ഡിറ്റക്ഷൻ, സെർച്ച് ആൻഡ് റെസ്ക്യൂ, നാർക്കോട്ടിക് ഡിറ്റക്ഷൻ, കടാവർ എന്നീ വിഭാഗങ്ങളിലാണ് നായ്ക്കൾക്ക് ഇവിടെ പരിശീലനം നൽകുന്നത്.
കോ-ഓഡിനേറ്റർ ജെറി ജോർജിന്റെ മേൽനോട്ടത്തിലാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.
പ്രദർശനത്തിന് ശേഷം കാഴ്ചക്കാർക്ക് നായ്ക്കളെ പരിചയപ്പെടാനും അവയോടൊപ്പം സെൽഫി എടുക്കാനുമുള്ള സൗകര്യവും ഉണ്ടായിരുന്നു. കാണികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രകടനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഫോട്ടോ : എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ നടന്ന ഡോഗ് ഷോ.
- Log in to post comments