Skip to main content
..

കുടുംബശ്രീ സംരംഭം കൊല്ലത്തിന്റെ മീന്‍രുചിയുമായി പ്രിമിയം കഫെ

കൊല്ലത്തിന്റെ രുചിയെന്ന് പേരുകേട്ട മീന്‍വിഭവങ്ങള്‍ പ്രിമിയം സൗകര്യങ്ങളോടെ കുറഞ്ഞവിലയ്ക്ക് കിട്ടുന്ന പ്രിമിയം കഫെ പ•ന ഗ്രാമപഞ്ചായത്തിലേക്കുമെത്തി. കുടുംബശ്രീ ശൃംഖലയുടെ ഭാഗമായി തുടങ്ങിയ ജില്ലയിലെ ആദ്യസംരംഭം ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ നാടിന് സമര്‍പിച്ചു.
ഫുഡ്‌സ്‌പോട്ടായി മേഖലയെ മാറ്റിയെടുക്കാന്‍ സഹായകമായ സംരംഭമാണിത്. മീന്‍വിഭവങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നത് പൊതുവെസ്വീകാര്യവുമാണ്. 80 പേര്‍ക്ക് തൊഴില്‍കൂടി ലഭ്യമാക്കുന്നതിന്  സംരംഭം വഴിയൊരുക്കി, അത്രതന്നെയാളുകള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട് - മന്ത്രി പറഞ്ഞു.
വെജ്-നോണ്‍വെജ് സദ്യ, ബിരിയാണി,  അറേബ്യന്‍-ചൈനീസ് വിഭവങ്ങളും ഫാസ്റ്റ് ഫുഡും പ്രീമിയം കഫെയിലുണ്ട്. അഷ്ടമുടി പ്രാച്ചിക്കറി, കണമ്പ് മപ്പാസ്, കല്ലുമ്മക്കായ മപ്പാസ്, അഷ്ടമുടി കരിമീന്‍ പൊള്ളിച്ചത്, ചിപ്പി റോസ്റ്റ്, കണവ 23, ചെമ്മീന്‍ മല്‍ഹാര്‍, നാലു തരം മീനും കൊഞ്ചും ഞണ്ടും ഉള്‍പെടുന്ന കഫെ സ്പെഷ്യലായ ദേശിംഗനാട് മീന്‍ സദ്യ എന്നിവയാണ് പ്രീമിയം കഫേ പ്രത്യേകമായി തയ്യാറാക്കുന്നത്.
സുജിത് വിജയന്‍പിള്ള എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപന്‍, മത്സ്യഫെഡ് ചെയര്‍മാന്‍ ടി മനോഹരന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, പ•ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീകല, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ അഡ്വ. സി പി സുധീഷ് കുമാര്‍, എസ് സോമന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സീനത്ത്, പ•ന ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജീവ് കുഞ്ഞുമണി, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആര്‍ വിമല്‍ചന്ദ്രന്‍, പ•ന സിഡിഎസ് അധ്യക്ഷ രമ്യ സുനിത്, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാരായ എ അനീസ, ആര്‍ രതീഷ്, ജില്ലാ പ്രോഗ്രാം മാനേജര്‍ വിഷ്ണു പ്രസാദ്, ബി ഉന്‍മേഷ്, കുടുംബശ്രീ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date