Skip to main content
.

ഉപ്പുകുന്ന് കള്ളിക്കല്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് വികസന പദ്ധതികളുടെ നിര്‍മ്മാണ ഉദ്ഘാടനം നടത്തി

 

 

ഉപ്പുകുന്ന് കള്ളിക്കല്‍ അംബേദ്കര്‍ സെറ്റില്‍മെന്റ് വികസനപദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. കള്ളിക്കല്‍ ജംഗ്ഷനില്‍ നടന്ന യോഗത്തില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു.

 

ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഉടുമ്പന്നൂര്‍ ഗ്രാമപഞ്ചായത്തിലെ ഉപ്പുകുന്ന് കള്ളിക്കല്‍ പട്ടികവര്‍ഗ നഗറിനെ യാണ് അംബേദ്കര്‍ സെറ്റില്‍മെന്റ്‌ വികസന പദ്ധതിക്കായി തെരഞ്ഞെടുത്തിട്ടുള്ളതാണ്. 

 

പദ്ധതി നടത്തിപ്പിന്റെ ചുമതല ഇളംദേശം ബ്ലോക്ക് പഞ്ചായത്തിനാണ്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സാമ്പത്തിക ഉന്നമനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍, വീട് മെയിന്റനന്‍സ്, എന്നിവയാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കുന്നത്.

 

റോഡ്, പാലം മുതലായ അടിസ്ഥാന സൗകര്യ വികസനത്തിന് ആകെ 71,75000 രൂപയും, വീട് മെയിന്റനന്‍സിന് 28,25000 രൂപയും ഉള്‍പ്പെടെ ആകെ ഒരു കോടി രൂപയും തൊഴിലുറപ്പ് പദ്ധതിക്കായി 36,67,900 രൂപയും ഉള്‍പ്പെടെ ആകെ 1,36,67,900 രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കള്ളിക്കല്‍ അംബേദ്കര്‍ നഗറില്‍ കുറഞ്ഞ കാലയളവിനുള്ളില്‍ പ്രാവര്‍ത്തികമാക്കുന്നത്.

 

ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ലതീഷ് മുഖ്യ പ്രഭാഷണം നടത്തി.

ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ഇന്ദു സുധാകരന്‍ മുഖ്യാതിഥി ആയിരുന്നു.

ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ ജി.അനില്‍കുമാര്‍ പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

 

 

പഞ്ചായത്ത് അംഗങ്ങളായ ജിജി സുരേന്ദ്രന്‍,ആന്‍സി സോജന്‍,ആല്‍ബര്‍ട്ട് ജോസ് ,

കെ.കെ. രവി,ഷൈനി സന്തോഷ് ,കെ.എസ്.ജോണ്‍,

ടെസ്സിമോള്‍ മാത്യു ,മിനി ആന്‍്‌റണി,മാത്യു കെ.ജോൺ,ഡാനിമോള്‍ വര്‍ഗീസ് ,

കെ.ആര്‍.ഗോപി ,എ.ജെ അജയ്,സി.പി. കൃഷ്ണന്‍  

 കെ.ഡി. ലിജി ,വി.എസ്.ബിന്ദുമോള്‍, പി.ആര്‍. കൃഷ്ണന്‍,

കെ.എം.പുഷ്പരാജന്‍,വി.ജി. അജയന്‍ ,അംബുജന്‍ ഭാസ്‌ക്കരന്‍,ലത ജിജി,സിബി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ: ഉപ്പുകുന്ന് കള്ളിക്കൽ അംബേദ്‌കർ നഗർ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം പി.ജെ ജോസഫ് എം. എൽ.എ നിർവഹിക്കുന്നു.

 

date