Skip to main content

വിദ്യാഭ്യാസ ജില്ലകളിലെ വിജയം

ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷയെഴുതിയത് 10842 വിദ്യാര്‍ഥികള്‍. ഉപരിപഠന യോഗ്യത നേടിയത് 10830 പേരാണ്. 99.89 ശതമാനമാണ് വിജയശതമാനം. 669 ആണ്‍കുട്ടികള്‍ക്കും 1373 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 2042 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.

ചാവക്കാട് ആകെ പരീക്ഷയെഴുതിയത് 15242 വിദ്യാര്‍ഥികള്‍. ഉപരിപഠന യോഗ്യത നേടിയത് 15102 പേര്‍. 99.08 വിജയശതമാനം. 463 ആണ്‍കുട്ടികള്‍ക്കും 1050 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 1513 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.

തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ആകെ പരീക്ഷയെഴുതിയത് 9832 വിദ്യാര്‍ഥികള്‍. ഉപരിപഠന യോഗ്യത നേടിയത് 9797 പേര്‍. വിജയശതമാനം 99.64. തൃശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 566 ആണ്‍കുട്ടികള്‍ക്കും 1117 പെണ്‍കുട്ടികള്‍ക്കും ഉള്‍പ്പെടെ 1683 പേര്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്.

date