Skip to main content

കലാപരിശീലനം തുടങ്ങി

 മാള ബ്ലോക്ക് പഞ്ചായത്ത് വജ്രജൂബിലി ഫെല്ലോഷിപ്പ് 2025-26 സൗജന്യ കലാപരിശീലനത്തിന്റെ ഉദ്ഘാടനവും വിജ്ഞാനകേരളം ജോബ് ഫെയറില്‍ സെലക്ഷന്‍ ലഭിച്ചവര്‍ക്കുള്ള സെലക്ഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ വിതരണവും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ് കലാപരിശീലനത്തിന്റെ ഉദ്ഘാടനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡൊമിനിക് ജോമോന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി വിനോദ്, മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു, ഷിജി യാക്കോബ് എന്നിവര്‍ മുഖ്യതിഥികളായി. ഫെല്ലോഷിപ്പ് ജേതാവ് ദേവപ്രിയ നന്ദി പറഞ്ഞു.

date