കുടുംബശ്രീ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മികച്ച നേട്ടവുമായി തൃശൂര്‍
സംസ്ഥാന കുടുംബശ്രീ അവാര്‍ഡുകളില്‍ തിളങ്ങി കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍. കുടുംബശ്രീയുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായാണ് 17 സംസ്ഥാനതല കുടുംബശ്രീ അവാര്‍ഡുകള്‍ തദ്ദേശ സ്വയംഭരണം, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ഒമ്പത് ഇനങ്ങളിലും അവാര്‍ഡുകള്‍ കരസ്ഥമാക്കിയാണ് കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ ഈ മിന്നും നേട്ടം കൈവരിച്ചത്.
മികച്ച എഡിഎസിനുള്ള ഒന്നാം സ്ഥാനം വരവൂര്‍ സി.ഡി.എസ്‌നു കീഴിലുള്ള തിച്ചൂര്‍ എ.ഡി.എസ് കരസ്ഥമാക്കി. വരവൂര്‍ സി.ഡി.എസ് മികച്ച സി.ഡി.എസ് സംയോജന പ്രവര്‍ത്തനം, തനത് പ്രവര്‍ത്തനം, ഭരണ നിര്‍വ്വഹണം, മൈക്രോ ഫിനാന്‍സ് പ്രവര്‍ത്തനങ്ങള്‍ മൂന്നാം സ്ഥാനവും മികച്ച സി.ഡി.എസ് സാമൂഹ്യ വികസനം ജെന്‍ഡര്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നാം സ്ഥാനവും, മികച്ച സി.ഡി.എസ് കാര്‍ഷിക മേഖല മൃഗസംരക്ഷണം ഒന്നാം സ്ഥാനത്തിനും അര്‍ഹമായി.
മികച്ച ഓക്‌സിലറി സംരംഭത്തിനുള്ള രണ്ടാം സ്ഥാനം വരവൂര്‍ സി ഡി എസിലെ വണ്‍ എയ്റ്റീനും നേടി. ജില്ലയിലെ മികച്ച കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ എല്ലാ വര്‍ഷവും വരവൂരിലെ കുടുംബശ്രീ സ്വന്തമാക്കാറുണ്ട്. അതിനൊപ്പം സംസ്ഥാനതലത്തിലെ ഈ മിന്നും നേട്ടം ജില്ലക്കും കാര്‍ഷിക ഗ്രാമമായ വരവൂരിനും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അര്‍ഹതയ്ക്കുള്ള അംഗീകാരമാവുകയാണ്.
സംസ്ഥാനതലത്തിലെ മികച്ച ഓക്‌സിലറി ഗ്രൂപ്പ് രണ്ടാം സ്ഥാനം പോര്‍ക്കുളം സി ഡി എസിലെ പുനര്‍ജനി ഓക്‌സിലറി ഗ്രൂപ്പും, മികച്ച സ്‌നേഹിത രണ്ടാം സ്ഥാനം സ്‌നേഹിത തൃശ്ശൂരും, മികച്ച ജില്ലാ മിഷന്‍ രണ്ടാം സ്ഥാനം കുടുംബശ്രീ ജില്ലാ മിഷന്‍ തൃശ്ശൂര്‍, മികച്ച പബ്ലിക് റിലേഷന്‍സ് പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ല രണ്ടാം സ്ഥാനവും കുടുംബശ്രീ ജില്ലാ മിഷന്‍ തൃശൂര്‍ എന്നീ അവാര്‍ഡുകള്‍ സംസ്ഥാനതല കുടുംബശ്രീ അവാര്‍ഡ് വിതരണത്തില്‍ തൃശ്ശൂരിനെ തേടിയെത്തി. കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിചച്ച് മെയ് 17 നു തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
- Log in to post comments