Skip to main content

അറിയിപ്പുകൾ

 താത്കാലിക നിയമനം

മൂവാറ്റുപുഴ ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മൂന്ന് പ്രീമെട്രിക് ഹോസ്റ്റലുകളിലും രണ്ട് പോസ്റ്റ്മെട്രിക്ക് ഹോസ്റ്റലുകളിലും വാച്ച്‌മാൻ/കുക്ക് /എഫ്.ടി.എസ്സ് തസ്തികകളിൽ ദിവസ വേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നു.  മെയ് 14 ന് രാവിലെ 11 ന് മൂവാറ്റുപുഴ വാഴപ്പിള്ളി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്മെന്റ് ഓഫീസിൽ ഉദ്യോഗാർത്ഥികളുമായി കൂടിക്കാഴ്ച നടക്കും.  വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ളാസ്. 2025 മെയ്  ഒന്നിന് 36 വയസ് അധികരിക്കാത്തവരായിരിക്കണം. പട്ടികജാതി പട്ടികവർഗക്കാർക്ക് 41 വയസ്സാണ് പ്രായപരിധി. അപേക്ഷകർ എറണാകുളം ജില്ലയിൽ സ്ഥിരതാമസക്കാരായിരിക്കണം.

 ഉദ്യോഗാർത്ഥികൾ വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം, മറ്റ് യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. 

ജൂനിയർ അസിസ്റ്റ൯്റ്  നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴിൽ ജൂനിയർ അസിസ്റ്റന്റ്റ് തസ്തികയിലേക്ക്  താത്കാലിക നിയമനം നടത്തുന്നു. യോഗ്യത വി എച്ച് എസ് സി എം എൽ ടി / പ്ലസ് ടു  സയൻസ് പാസായിരിക്കണം.  ഒഴിവുകളുടെ എണ്ണം നാല്. ആറു മാസകാലയളവിലേക്ക് ദിവസ വേതനടിസ്ഥാനത്തിലാണ് നിയമനം.

 താല്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ സി.സി.എം ഹാളിൽ മെയ് 15-ന് രാവിലെ 11.30 ന് നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.30 മുതൽ 11.00 വരെ ആയിരിക്കും രജിസ്ട്രേഷൻ സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന. 

ട്യൂഷൻ ടീച്ചർ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മലയാറ്റൂർ ഗവണ്മെന്റ് പ്രീ മെട്രിക് ഹോസ്റ്റലിൽ അഞ്ചു മുതൽ 10 വരെ ക്ലാസുകളിലേക്ക് ട്യൂട്ടർമാരെ നിയമിക്കുന്നു. ഹൈസ്‌കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഹിന്ദി, ഗണിതം, സയൻസ്, ബയോളജി, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബി എഡ് ഉള്ളവർക്കും യു പി വിഭാഗത്തിൽ റ്റി റ്റി സി യോ ബിരുദമോ ഉള്ളവർക്കും അപേക്ഷിക്കാം.  അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മെയ് 24.
[3:16 pm, 12/5/2025] Amrutha: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
 എറണാകുളം
 പത്രക്കുറിപ്പ് 2
 09-05-2025

 കുട്ടികള്‍ക്കായി കുടുംബശ്രീ സമ്മര്‍ ക്യാമ്പ് സംഘടിപ്പിച്ചു

  
കുട്ടികളില്‍ അറിവും കഴിവും ഉയര്‍ത്തുന്നതിനും സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള 'മൈന്‍ഡ് ബ്ലോവേഴ്‌സ് ലിയോറ ഫെസ്റ്റ്' ജില്ലാതല സമ്മര്‍ ക്യാമ്പ് ചേരാനല്ലൂരില്‍ സംഘടിപ്പിച്ചു. കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ചേരാനല്ലൂര്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ച് ത്രിദിന ക്യാമ്പ് സബ് കളക്ടര്‍ കെ. മീര ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ സിഡിഎസുകളില്‍ നിന്നുള്ള 50  ബാലസഭ കുട്ടികള്‍് പങ്കെടുത്തു.
 വിവിധ കലാപരിപാടികള്‍, മൈന്‍ഡ് ഗെയിം, പ്രീക്വല്‍ തിയേറ്റര്‍ വര്‍ക്ക്ഷോപ്പ്, ശാസ്ത്ര മാജിക്, 'ഞങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് എന്റെ പരിഹാരം', 'ഞാനൊന്ന് സംരംഭകന്‍' എന്ന പേരിലുള്ള സാമൂഹ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയല്‍, സംരംഭകത്വ വികസന ആശയങ്ങള്‍ പങ്കുവെക്കല്‍, കുട്ടികളുടെ ധനകാര്യ മാനേജ്‌മെന്റ്, നേതൃത്വ പരിശീലനം, സൈബര്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സഹവര്‍ത്തിത മനോഭാവം വളര്‍ത്തല്‍ എന്നീ ഏഴുവ്യത്യസ്ത സെഷനുകളിലായി പഠനത്തെയും വിനോദത്തെയും ഏകോപിപ്പിച്ചുള്ള സമഗ്ര പരിശീലന പരിപാടികള്‍ കുട്ടികള്‍ക്കായി ഒരുക്കി. 14 മുതല്‍ 17 വയസ്സിനുള്ളിലെ കുട്ടികള്‍ക്ക് പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ക്യാമ്പ് അവധി കാലത്തെ അര്‍ത്ഥവത്തും ഉത്സാഹജനകവുമാക്കുകയാണ് ലക്ഷ്യം.

 കുടുംബശ്രീ കെ ടിക് പരിശീലനം

 തദ്ദേശീയ ജനവിഭാഗത്തിന്  ബിസിനസ് മേഖലയിലെ നൂതന സാദ്ധ്യതകള്‍ പരിചയപ്പെടുത്തുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്‍  കെ ടിക് (കുടുംബശ്രീ ട്രൈബല്‍ എന്റര്‍പ്രൈസസ് ഇന്നവേഷന്‍ സെന്റര്‍) പദ്ധതിയുമായി ബന്ധപ്പെട്ട മൂന്നാംഘട്ട പരിശീലനം  പരിപാടി സംഘടിപ്പിച്ചു. ത്രിദിന റസിഡന്‍ഷ്യല്‍ പരിശീലനം മേയ് 5, 6, 7 തീയതികളില്‍ എടത്തല ശാന്തിഗിരി ട്രെയിനിങ് സെന്ററില്‍ നടന്നു. 18നും 40നും ഇടയില്‍ പ്രായമുള്ളവരാണ് ഗുണഭോക്താക്കള്‍. കുട്ടമ്പുഴ, വേങ്ങൂര്‍ പഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 48 പേരാണ്  പരിശീലനത്തില്‍ പങ്കെടുത്തത്. ജില്ലയില്‍ തദ്ദേശ മേഖലയിലെ ഉപജീവനം ഉറപ്പാക്കുന്ന കെ ടിക് പദ്ധതിയുടെ ഭാഗമായി 50 സംരംഭങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.

 മത്സ്യത്തൊഴിലാളി ക്ഷേമനിധി ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2024-2025 അധ്യയന വര്‍ഷത്തില്‍ മാര്‍ച്ച് മാസത്തില്‍ നടത്തിയ പത്താംതരം, ടി.എച്ച്.എസ്.എല്‍.സി, ഗവ: റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളിലെ പത്താം ക്ലാസ് പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് (പത്താം ക്ലാസ് - 10 എ പ്ലസ്, ഒമ്പത് എ പ്ലസ്, എട്ട് എ പ്ലസ്, നേടിയ മത്സ്യത്തൊഴിലാളികളുടെയും, അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും മക്കള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. 
 2024-2025 വര്‍ഷത്തില്‍ കായിക വിനോദ മത്സരങ്ങളില്‍ ദേശീയ തലത്തിലും, സംസ്ഥാന തലത്തിലും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മത്സ്യബോര്‍ഡ് ഫിഷറീസ് ഓഫീസുകളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യബോര്‍ഡിന്റെ ഫിഷറീസ് ഓഫീസുമായോ, മേഖല ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍ 0484-2396005. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 20-ന് വൈകിട്ട് അഞ്ച് വരെ

date