Post Category
*സർക്കാർ വാർഷികം: ആഘോഷ പരിപാടികൾ നടക്കും*
ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ മാറ്റി വച്ച രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങൾ ജില്ലയിൽ മുൻ നിശ്ചയിച്ചതു പോലെ നടക്കും. മെയ് 14ന് തൃശൂർ കാസിനോ ഹോട്ടലിൽ മുഖ്യമന്ത്രിയുടെ ജില്ലാതല യോഗവും 18 മുതൽ 24 വരെ തേക്കിൻകാട് മൈതാനിയിൽ പ്രദർശന വിപണനമേളയും നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ എല്ലാ പരിപാടികളും താത്കാലികമായി നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിക്കുകയായിരുന്നു. അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരിപാടികൾ വീണ്ടും നടത്താൻ തീരുമാനമായത്.
date
- Log in to post comments