മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച്
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തുടരുന്നു. തിരുവല്ല ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചിന് കീഴിലുള്ള വിവിധ സഭകളില്‍ നിന്നും ശേഖരിച്ച അഞ്ച് ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നല്‍കിയത്. അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ജില്ലാകളക്ടര്‍ പി.ബി നൂഹിന് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച് ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കെ. സാമുവല്‍ കൈമാറി. ജില്ല പ്രളയബാധിതമായതു മുതല്‍ വിവിധ പ്രവര്‍ത്തനങ്ങളുമായി ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ച് സജീവമായിരുന്നു. ക്യാമ്പ് ഒരുക്കാനും സഹായങ്ങള്‍ ലഭ്യമാക്കാനും സഭാവിശ്വാസികള്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. പ്രളയശേഷവും വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ആവശ്യക്കാരിലേക്ക് സഹായമെത്തിക്കുവാനും ഇവര്‍ക്ക് കഴിഞ്ഞു. സഭയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി സമാഹരിച്ച തുകയില്‍ നിന്നാണ് അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇവര്‍ കൈമാറിയത്. കൗണ്‍സില്‍ മെമ്പര്‍മാരായ എബ്രഹാം ഉമ്മന്‍, വി.ജെ തോമസ്‌ക്കുട്ടി, ഷാരോണ്‍ ബൈബിള്‍ കോളജ് രജിസ്ട്രാര്‍ സാം കെ. ജേക്കബ്, ഓഫീസ് സെക്രട്ടറി ടി. ഒ പൊടിക്കുഞ്ഞ് എന്നിവര്‍ സന്നിഹിതരായിരുന്നു.
(പിഎന്‍പി 3640/18)
- Log in to post comments