Skip to main content

നേത്ര പരിശോധന ക്യാമ്പ്

കേരള ഷോപ്സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്   ജില്ലാ ഓഫീസിന്റെയും കൊട്ടാരക്കര ശ്രീനേത്ര ഐ കെയര്‍ സെന്ററിന്റെയും നേതൃത്വത്തില്‍ മെയ് 15 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കൊല്ലം കഴ്സണ്‍ നഗറിലുള്ള ഷോപ്‌കോസ് സഹകരണ സംഘം ഹാളില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. മുഴുവന്‍ പീടികതൊഴിലാളി ക്ഷേമനിധി അംഗങ്ങളും ക്യാമ്പില്‍ പങ്കെടുക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ - 0474-2792248.
 
 

date