Skip to main content

ലേലം ചെയ്യും

 

പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ റോഡ് സെക്ഷന്‍ നം. 1 ഓഫീസിന്റെ പരിധിയിലുള്ള മരങ്ങളും മരത്തിന്റെ ശിഖരങ്ങളും ലേലം ചെയ്യുന്നു. മെയ് 14 ന് മരത്തിന് സമീപമാണ് ലേലം. പാലക്കാട്-പൊന്നാനി റോഡില്‍ വലതുവശത്തെ മാങ്കുറശ്ശി ഭഗവതി ക്ഷേത്രത്തിന് സമീപം നില്‍ക്കുന്ന ഒരു മഴമരം(രാവിലെ 10.30 ന്), കണ്ണമ്പരിയാരം ലക്ഷ്മി ബേക്കറിക്ക് മുന്‍വശത്തുള്ള ഉങ്ങ് മരം (രാവിലെ 11 ന്),  പാലക്കാട് പൊന്നാനി റോഡില്‍ എല്‍.എച്ച്.എസില്‍ എ.എച്ച് പാലസിന് എതിര്‍വശത്തെ ഉങ്ങ് മരത്തിന്റെ ഭീഷണിയുള്ള ശിഖരങ്ങള്‍(രാവിലെ 11.30ന്), മങ്കര-കുഴല്‍മന്ദം റോഡില്‍ താവളം ഭാഗത്തെ ഉങ്ങ് മരത്തിന്റെ ഭീഷണിയുള്ള രണ്ട് ശിഖരങ്ങള്‍ (ഉച്ചയ്ക്ക് 12 മണി) എന്നിവയാണ് ലേലം ചെയ്യുന്നത്. താല്‍പര്യമുള്ളവര്‍ നിരത ദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date