Skip to main content

ജോബ് ഡ്രൈവ് 17ന്

 

 

പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്റര്‍ നടത്തുന്ന ജോബ് ഡ്രൈവ് മെയ് 17ന് നടക്കും. രാവിലെ 10ന് പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം. നാല് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് കെമിസ്റ്റ്, വൈസ് പ്രിന്‍സിപ്പല്‍ പ്രീ പ്രൈമറി ടീച്ചര്‍, കോമേഴ്സ്, കമ്പ്യൂട്ടര്‍, കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് , ബയോളോജി, ഹിന്ദി, മലയാളം, ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളിലേക്കുള്ള അധ്യാപകര്‍, അക്കൗണ്ടന്റ്, ലേബേഴ്‌സ്, സ്വീപ്പര്‍, ഗാര്‍ഡനര്‍ എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം നടത്തുന്നത്. പത്താം ക്ലാസ് പ്ലസ്ടു, പിജി, ബി.എഡ്, എം.എഡ്, ഡിപ്ലോമ, ബി.എസി കെമിസ്ട്രി, ബി.കോം, ടി.ടി.സി, യു. ജി/പി ജി ഇന്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് യോഗ്യത ഉള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജോബ്‌ഡ്രൈവിന്റെ ഭാഗമാവാം. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും, ഒറ്റതവണ രജിസ്‌ട്രേഷന്‍ ഫീസായി 250/- രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435, 2505204, 8289847817

 

date