വികസനം തുടര്‍ന്ന് ഷൊര്‍ണ്ണൂര്‍ മണ്ഡലം ആധുനിക നിലവാരത്തിലേക്ക് ഉയര്‍ന്ന് റോഡുകള്‍, മുഖം മിനുക്കി പേങ്ങാട്ടിരി ടൗണ്‍
കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷന്-മാരായമംഗലം റോഡ് ആധുനിക നിലവാരത്തേക്ക് ഉയര്‍ത്തിയും പേങ്ങാട്ടിരി ടൗണ്‍ മുഖം മിനുക്കിയും ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വികസനം തുടരുകയാണ്. നബാര്‍ഡ് ഫണ്ടില്‍ നിന്നും അഞ്ച് കോടി രൂപ ചിലവഴിച്ചാണ് കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷന്-മാരായമംഗലം റോഡ് നവീകരിച്ചത്.
വീതി കുറഞ്ഞ റോഡായിരുന്ന കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷന്-മാരായമംഗലം റോഡിന്റെ 2.800 കിലോ മീറ്റര്‍ ദൂരം ബി.എം.ബി.സി പ്രവൃത്തി പൂര്‍ത്തികരിച്ചാണ് ആധുനിക നിലവാരത്തിലേക്ക് ഉയര്‍ത്തിയത്.രണ്ട് പഞ്ചായത്തുകളിലെ നാല് വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന റോഡ് നവീകരിച്ചതോടെ ടൗണിലേക്കുള്ള ഗതാഗത സൗകര്യം കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ 2024-25 ബജറ്റില്‍ നിന്നും ഒരു കോടി രൂപ വിനിയോഗിച്ചാണ് പേങ്ങാട്ടിരി ടൗണ്‍ നവീകരണം യാഥാര്‍ത്ഥ്യമാക്കിയത്. 500 മീറ്റര്‍ റോഡ് നവീകരണം നടത്തി റോഡിന്റെ ഇരുവശവും ഇന്റര്‍ലോക്ക് ചെയ്ത് മനോഹരമാക്കി. കൂടാതെ ബസ് കാത്തിരിപ്പ് കേന്ദ്രം, പാര്‍ക്കിങ് ഏരിയ, ഡ്രൈനേജ് സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
നിര്‍മ്മാണം പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനം മെയ് 16 ന് വൈകീട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി നിര്‍വഹിക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. പി. മമ്മിക്കുട്ടി എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. വി.കെ. ശ്രീകണ്ഠന് എം.പി വിശിഷ്ടാതിഥിയാകും.
- Log in to post comments