Skip to main content

ഐ.എച്ച്.ആർ.ഡി. എൻജിനീയറിംഗ്  കോളജുകളിൽ പ്രവേശനം

 കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ എറണാകുളം, ചെങ്ങന്നൂർ, അടൂർ, കരുനാഗപ്പള്ളി,കല്ലൂപ്പാറ ,ചേർത്തല, ആറ്റിങ്ങൽ, കൊട്ടാരക്കര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന എൻജിനീയറിംഗ് കോളേജുകളിലെ എൻ.ആർ.ഐ. സീറ്റുകളിൽ ഓൺലൈൻ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
മേയ് 15-ന് രാവിലെ 10 മുതൽ ജൂൺ നാലിന് വൈകുന്നേരം നാലുവരെ https: //nri.ihrd.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.
ഓരോ  കോളേജിലേയും പ്രവേശനത്തിന് പ്രത്യേകമായി അപേക്ഷിക്കണം. ഓൺലൈനായി നൽകിയ അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങൾ, 1000 രൂപയുടെ രജിസ്ട്രേഷൻ ഫീസ് (ഓൺലൈനായോ/ബന്ധപ്പെട്ട പ്രിൻസിപ്പലിന്റെ പേരിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായോ) എന്നിവ സഹിതം ജൂൺ ഏഴിന് വൈകുന്നേരം നാലിന്  മുൻപ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ നൽകണം വിശദവിവരത്തിന് www.ihrd.ac.in എന്ന വെബ് സൈറ്റ് സന്ദർശിക്കണം. ഫോൺ: 8547005000.

date