Skip to main content

എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ

 ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ വരുന്ന മാസങ്ങളിൽ തൊഴിൽമേളകളും വോക് ഇൻ ഇന്റർവ്യൂകളും നടത്തും. രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് കേരളത്തിന് അകത്തും പുറത്തുമുള്ള സ്വകാര്യ സ്ഥാപനങ്ങളിൽ  തൊഴിൽ അവസരങ്ങളുമുണ്ട്. 18മുതൽ 40 വയസ്സ് വരെയുള്ളവർക്കാണ് അവസരം. താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായ് ഒറ്റത്തവണ ഫീസായ 250 രൂപയും ആധാർ കാർഡുമായി മേയ് 17-ന് രാവിലെ 10:30മുതൽ കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2563451.

date