Post Category
*ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം*
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അർധ ഊര്‍ജ്ജിത മത്സ്യകൃഷി, (തിലാപ്പിയ, പാക്കു, ആസാംവാള, അനാബാസ്, വരാല്), സ്വകാര്യ കുളങ്ങളിലെ കാര്‍പ്പ് മത്സ്യകൃഷി, പടുത കുളങ്ങളിലെ മത്സ്യകൃഷി, ബയോഫ്ലോക്ക് മത്സ്യകൃഷി, റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം (ആര്‍എഎസ്), ശുദ്ധജല കൂടുമത്സ്യകൃഷി, എമ്പാങ്ക്മെന്റ് മത്സ്യകൃഷി, പെന്കള്ച്ചര് എന്നീ പദ്ധതികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ അനുബന്ധരേഖകൾ സഹിതം മെയ് 31 വൈകിട്ട് നാലിനകം തളിപ്പുഴ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലോ തളിപ്പുഴ, കാരാപ്പുഴ മത്സ്യ ഭവനുകളിലോ നൽകാം. ഫോൺ: 9497479045, 9037792872.
date
- Log in to post comments