Post Category
മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷിക്കാം
2025 വര്‍ഷത്തെ മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല കര്ഷകന്, ഓരുജല മത്സ്യകര്ഷകന്, ചെമ്മീന്‍ കര്ഷകന്, നൂതന മത്സ്യ കൃഷി നടപ്പാക്കുന്ന കര്ഷകന്, അലങ്കാര മത്സ്യകൃഷി കര്ഷകന്, പിന്നാമ്പുറങ്ങളിലെ മത്സ്യവിത്ത് ഉല്പാദന യൂണിറ്റ് കര്‍ഷകര്‍, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച സ്റ്റാര്‍ട്ടപ്പ്, മത്സ്യ കൃഷിയിലെ ഇടപെടല്‍-സഹകരണ സ്ഥാപനം, മികച്ച അക്വാകള്‍ച്ചര്‍ പ്രോമോട്ടര്‍, മികച്ച പ്രോജക്ട് കോര്‍ഡിനേറ്റര്‍, മത്സ്യവകുപ്പിലെ ഫീല്‍ഡ് തല ഉദ്യോഗസ്ഥന്, മികച്ച ജില്ല എന്നിവയ്ക്കാണ് അവാര്‍ഡ്.
പൂരിപ്പിച്ച അപേക്ഷകൾ മണക്കാട് കമലേശ്വരത്തെ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2450773, 0471-2464076. അവസാന തീയതി മെയ് 26.
date
- Log in to post comments