ഓപ്പറേഷന് ബ്രേക്ക് ത്രൂ ; അവലോകന യോഗം ചേര്‍ന്നു
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഓപ്പറേഷന് ബ്രേക്ക് ത്രൂ പ്രകാരമുള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍ എന്‍എസ്കെ ഉമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും യോഗം വിഷയം വിശദമായി ചര്‍ച്ച ചെയ്തു.
യോഗത്തിൽ മുല്ലശ്ശേരി കനാൽ, ചിലവന്നൂർ തോട് , ഇടപ്പള്ളി തോട്,ഹൈകോർട്ട് കനാൽ എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി. ജില്ലയിലെ വെള്ളക്കെട്ടുണ്ടാകുന്ന ഹോട്ട്സ്പോട്ടുകളെ പറ്റി ചർച്ച ചെയ്യുകയും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ചെയ്യുന്ന പ്രവർത്തികളുടെ പുരോഗതിയും അവലോകനം ചെയ്തു.കമ്മട്ടിപ്പാടം പ്രവർത്തികൾ പൂർത്തികരതച്ചതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.ജോസ് ജംഗ്ഷനിൽ വെള്ളക്കെട്ട് ഉണ്ടാവുന്ന സാഹചര്യവുമായി ബന്ധപെട്ട് പ്രതിരോധ നടപടികൾ അടിയന്തരമായി ചെയ്തു തീർക്കണമെന്നും മുല്ലശ്ശേരി കനാൽ നവീകരണത്തിന്റെ ഭാഗമായി തടസപ്പെട്ട പൊതുഗതാഗതം എത്രെയും വേഗം സുഗമമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കൊച്ചി കോർപറേഷൻ പരിധിയിലെ കാനകൾ അടിയന്തരമായി വൃത്തിയാക്കുവാനും വിവേകാനന്ദതോടിന്റെ നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ട പ്രവർത്തികൾ അടിയന്തരമായി ചെയ്തു തീർക്കണമെന്ന് കളക്ടർ നിർദ്ദേശം നൽകി. ഇടപ്പള്ളി ലുലു മാളിന് എതിർവശത്തുള്ള അൽ അമീൻ സ്കൂളിന്റെ ഭാഗത്തുള്ള വെള്ളക്കെട്ട് പ്രതിരോധിക്കാനുള്ള മാർഗങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ചയായി .
യോഗത്തിൽ അമിക്കസ്ക്യൂറി ഗോവിന്ദ് പദ്മനാഭൻ,ജലസേചന വകുപ്പ് , വാട്ടർ അതോറിറ്റി, കൊച്ചി കോർപറേഷൻ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
- Log in to post comments