Skip to main content

*കാണികൾക്ക് ആവേശമായി പാരമ്പര്യ കലകൾ*

എൻ്റെ കേരളം പ്രദർശനമേളയുടെ സമാപന ദിവസം ദഫ് മുട്ട് ,കോൽക്കളി, പരിചമുട്ട് തുടങ്ങിയ പാരമ്പര്യ കലകളുടെ  ചടുലതയും മനോഹാരിതയും കാണികളുടെ മനം കവർന്നു. അനുഷ്ഠാന കലാരൂപമായ ദഫ്മുട്ടിൽ സൂഫിവൈര്യൻമാരുടെ പ്രകീർത്തന ഗാനങ്ങൾക്കൊപ്പം ദഫ് മുട്ടി കലാകാരമാർ ചുവടുവച്ചു. കൂത്തുപറമ്പ് എം ഇ എസ്  കോളജിലെ
നിസ്വാൻ്റെ നേതൃത്വത്തിലുള്ള സംഘം മാണ് ദഫ്  മുട്ട് അവതരിപ്പിച്ചത്. റബിൻ്റെ നേതൃത്വത്തിലുള്ള വടകര അൽ മുബാറക് കോൽക്കളി സംഘത്തിൻ്റെ ചടുലതയും മെയ്  വഴക്കവും  കാണികൾക്ക് ആവേശമായി. പയ്യന്നൂർ കോളജിലെ ആദർശ് വിജയൻ്റെ  ടീമാണ്  ആയോധന കലയായ പരിചമുട്ടുമായി വേദിയിലെത്തിയത് പരിചയും വാളും മെയ് വഴക്കവുമായി കാണികളെ ആസ്വാദന നിറവിലാക്കിയാണ് സംഘം വേദിയൊഴിഞ്ഞത്

date