Skip to main content

നെടുങ്കണ്ടം പോളിടെക്നിക് കോളേജില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ കോഴ്സ് 

 

 

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ 2025-26 അക്കാദമിക് വര്‍ഷത്തെ രണ്ടാം വര്‍ഷ ഡിപ്ലോമ (എല്‍.ഇ.ടി) കോഴ്സിലേക്ക് നേരിട്ടുള്ള അഡ്മിഷന്‍ ആരംഭിച്ചു. കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിംഗ് , ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലേക്കുള്ള അഡ്മിഷനാണ് നടക്കുന്നത്. മാത്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയടങ്ങിയ പ്ലസ്ടൂ അഥവാ വി.എച്ച്.എസ്.ഇ 50 ശതമാനം മാര്‍ക്കോടെ പാസായ വിദ്യാര്‍ത്ഥികള്‍ക്കും 50 ശതമാനം മാര്‍ക്കോടെ രണ്ട് വര്‍ഷ ഐ.ടി.ഐ, കെ.ജി.സി. ഇ പാസായ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. 

 

വിവിധ സ്‌കോളര്‍ഷിപ്പുകള്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പഠനം പൂര്‍ത്തിയാക്കാനും കൊച്ചി മെട്രോ, ദുബായ് പോര്‍ട്ട്, കെ. എസ്. ഇ.ബി, ബി. എസ്. എന്‍. എല്‍, പി. ഡബ്ലിയു.ഡി, ഇന്‍ഡ്യന്‍ റെയില്‍വേ, തുടങ്ങിയ ഒട്ടേറെ സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍ നേടാവുന്നതുമാണ്. കൂടാതെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഡാറ്റാ സയന്‍സ്, ഇലക്ട്രിക് വെഹിക്കിള്‍ ടെക്നോളജി, എത്തിക്കല്‍ ഹാക്കിംഗ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിലും പരിശീലനം ലഭ്യമാണ്.ഹോസ്റ്റല്‍, കോളേജ് ബസ് , ക്യാംപസ് വൈഫൈ, മള്‍ട്ടി ജിം , കൗണ്‍സിലിംഗ്, കാന്റീന്‍, മൈതാനം തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9747963544, 7902583454 , 8848808048, 04868234082.

 

date