ചിരി പകർന്ന് കേരളാ പോലീസ്: ശ്രദ്ധേയമായി സേനയുടെ തീം സ്റ്റാൾ
മൊബൈൽ അഡിക്ഷനും ലഹരി ഉപയോഗവും കാരണം മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ലൈവ് കൗൺസിലിംഗ് ഒരുക്കി പോലീസിന്റെ തീം സ്റ്റാൾ. സുരക്ഷിതവും ആനന്ദകരവുമായ കുട്ടിക്കാലത്തെ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിരി പദ്ധതി പോലീസ് സേന നടപ്പിലാക്കിയത്.
കുട്ടികളുടെ പെരുമാറ്റം, പഠനവൈകല്യം, ശാരീരിക വെല്ലുവിളികൾ എന്നിവ 'ചിരി'യിലൂടെ പരിഹരിക്കാം. മാറ്റാരുടെയും സഹായമില്ലാതെ കുട്ടികൾക്ക് നേരിട്ട് പോലീസ് കൗൺസിലറെ ബന്ധപ്പെടാൻ സാധിക്കും എന്നതാണ് പദ്ധതിയുടെ പ്രത്യേകത.
ജനമൈത്രി പോലീസിന്റെ മറ്റു പ്രവർത്തനങ്ങളും തീം സ്റ്റാളിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകുന്നുണ്ട്. സ്റ്റുഡന്റ് പോലീസ് പദ്ധതി, ജനമൈത്രി സുരക്ഷ പദ്ധതി, ഹോപ്പ് ഫൗണ്ടേഷൻ, സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ, ശിശു സൗഹൃദ പോലീസ് സ്റ്റേഷനുകൾ, കുട്ടികളിലെ ഡിജിറ്റൽ ആസക്തിയെക്കുറിച്ചുള്ള ആശങ്കകൾ കണക്കിലെടുത്ത് പോലീസ് ആരംഭിച്ച പദ്ധതിയായ ഡി - ഡാഡ് (D-DAD), വനിതാ സ്വയം പ്രതിരോധ പരിശീലന പദ്ധതി തുടങ്ങിയ സുപ്രധാന പദ്ധതികളാണ് തീം സ്റ്റാളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
- Log in to post comments