Skip to main content

പച്ചവെള്ളം പോലെ ഇം​ഗ്ലീഷ് സംസാരിച്ച് മേളയിലെ സ്റ്റാർ കിഡ്സ്

അനായാസമായി ഇംഗ്ലീഷ് സംസാരിച്ച്  മേളയിലെത്തുന്നവരുടെ ഹൃദയം കീഴടക്കുകയാണ് വിവിധ സർക്കാർ സ്കൂളുകളിലെ കുട്ടികൾ.

ജില്ലാ പഞ്ചായത്തിന്റെ ഗോടെക് പദ്ധതിയിലൂടെ പരിശീലനം നേടിയ വിദ്യാർത്ഥികളാണ് മേളയിലെത്തുന്നവരുടെ ശ്രദ്ധ ആകർഷിക്കുന്നത്. ജില്ലാ പഞ്ചായത്ത് മുന്നോട്ടുകൊണ്ടുവന്ന പദ്ധതി നിലവിൽ ജില്ലയിൽ 70ലധികം സ്കൂളുകളിലാണ് പ്രവർത്തിക്കുന്നത്. ഓരോ സ്കൂളിലെയും ഏഴാം ക്ലാസിലെയും എട്ടാം ക്ലാസിലെയും കുട്ടികളെ എഴുത്തുപരീക്ഷയിലൂടെയും ഇന്റർവ്യൂവിലൂടെയും തിരഞ്ഞെടുക്കുന്നു.

സ്കൂൾ സമയത്തിന് ശേഷമുള്ള ഒരു മണിക്കൂറിൽ അതേ സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകരുടെ മേൽനോട്ടത്തിലാണ് പരിശീലനം.

കൃത്യമായ ഉച്ചാരണവും വ്യാകരണവും ആത്മവിശ്വാസവും കൂടി ആയതോടെ കുട്ടികൾ സ്റ്റാറായി മാറിയിരിക്കുകയാണ്. പ്രസംഗത്തിലൂടെയും റോൾപ്ലേകളിലൂടെയും ഇന്റർവ്യൂകളിലൂടെയും കുട്ടികളെ നല്ല രീതിയിൽ ഇംഗ്ലീഷ് സംസാരിക്കാൻ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്.  മേളയിലെത്തുന്നവരുടെ മനം കീഴടക്കുകയാണ് ഈ കുട്ടിപ്പട്ടാളം.

date