Skip to main content

ഭൂമി സംബന്ധമായ അറിവുപകർന്ന് സർവെയും ഭൂരേഖയും വകുപ്പിന്റെ സ്റ്റാൾ

'എന്റെ ഭൂമി' ഓൺലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഏതൊരു വ്യക്തിക്കും തടസങ്ങളില്ലാതെ ലാൻഡ് സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്ന സംവിധാനം വിശദീകരിച്ച് ഭൂരേഖ വകുപ്പ് ഉദ്യോഗസ്ഥർ. ഭൂമി ഇടപാടുകൾ എളുപ്പത്തിൽ നിയന്ത്രിക്കാനും തത്സമയ ലാൻഡ് പാഴ്‌സൽ മാപ്പുകൾ കാണാനും നികുതി അടയ്ക്കാനും പോർട്ടലിലൂടെ എളുപ്പത്തിൽ സാധിക്കും.

നാല് വർഷം കൊണ്ട് സംസ്ഥാനത്തെ 1550 വില്ലേജുകൾ ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ സർവേ ചെയ്ത റവന്യൂ, രജിസ്ട്രേഷൻ, സർവെ വകുപ്പുകളുടെ ഭൂസംബന്ധമായ സേവനങ്ങൾ തുടങ്ങിയവ സംയോജിപ്പിച്ചുകൊണ്ടാണ് എന്റെ ഭൂമി പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്.  

ഇതിനുപുറമേ വകുപ്പിന്റെ സേവനങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോയും പ്രദർശിപ്പിക്കുന്നുണ്ട്. ഭൂസർവേ എടുക്കുന്നതിനായി ഉപയോഗിക്കുന്ന ആധുനിക ഉപകരണങ്ങളായ റോബോട്ടിക് ഇലക്ട്രോണിക്ക് ടോട്ടൽ സ്റ്റേഷൻ സർവേ മെഷീൻ, ആർ.ടി.കെ സർവേ മെഷീൻ തുടങ്ങിയവയും സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

പുതിയ മെഷീനുകൾ ഉപയോഗിച്ച് അതിവേഗത്തിൽ സമയബന്ധിതമായി സർവ്വേ നടപടികൾ പൂർത്തിയാക്കാൻ സാധിക്കും.  സംസ്ഥാനത്ത് ഡിജിറ്റൽ ഭൂസർവേ പദ്ധതി കൈവരിച്ച നേട്ടങ്ങളും മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂസർവേ വകുപ്പിന്റെ സിറ്റിസൺ പോർട്ടൽ രജിസ്ട്രേഷൻ വിവരങ്ങളും അറിയാം.

date