Skip to main content

നിറസദസിൽ ചങ്ങാതി ഡോക്യുഡ്രാമ

തിരുവനന്തപുരം പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ കുട്ടികളുടെ തിയേറ്റർ അവതരിപ്പിച്ച ''എന്റെ കേരളം ചങ്ങാതി ഡോക്യുഡ്രാമ' തീം നാടകം സൂര്യകാന്തിയിലെ  സദസിനെ ആകർഷിച്ചു . 2022 ൽ ആരംഭിച്ച ചങ്ങാതി എന്ന നാടക സംഘത്തിന്റെ സീസൺ രണ്ടിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്.  

നാടകത്തിന്റെ രചന അബൂബക്കർ കോഴിക്കോടും സംവിധാനം മനോജ്‌ നാരായണനുമാണ്. പതിനഞ്ചോളം വിദ്യാർത്ഥികൾ നാടകത്തിലെ മുഖ്യഅഭിനേതാക്കളായി. രണ്ടാം സീസൺ ആരംഭിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഇരുപത്തിയൊന്നിലധികം വേദികളിൽ നാടകം അവതരിപ്പിച്ചു.

ചങ്ങാതി സീസൺ ഒന്നിൽ മാലിന്യ സംസ്കരണം, ലഹരി, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ കണ്ടതും കാണാത്തതുമായ ഏടുകൾ എന്നീ വിഷയങ്ങളിലുള്ള നാടകങ്ങളായിരുന്നു അവതരിപ്പിച്ചത്. 62ലധികം വേദികളിൽ സീസൺ ഒന്ന് അരങ്ങേറിയിട്ടുണ്ട്.

date