Skip to main content

തൊഴില്‍മേള 24ന് 

 ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ വിവിധ കമ്പനികളിലെ നൂറിലധികം ഒഴിവുകളിലേക്ക് മേയ് 24ന് രാവിലെ 10 മുതല്‍ തൊഴില്‍ മേള നടത്തും. കോട്ടയം കളക്ടറേറ്റിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 250 രൂപ ഫീസടച്ച് സ്‌പോട് രജിസ്ട്രേഷന്‍ നടത്തിയും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0481-2563451/2560413.
 

date