Skip to main content

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ഐ.ടി.ഐ തൊഴില്‍ പരിശീലന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട വിവിധ ട്രേഡ് കോഴ്‌സുകള്‍ പാസായ ജില്ലയില്‍ നിന്നുള്ള യുവതി യുവാക്കളില്‍ നിന്നും അപ്രന്റിസ് ട്രെയ്നിക്കായി അപേക്ഷ ക്ഷണിച്ചു. 

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് നിയമനങ്ങള്‍ നടത്തുക. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 5ന് വൈകീട്ട് 5ന് മണിക്ക് മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2314238, 0471 2314232.

date