Skip to main content

കാണാതായ വയോധികക്കായി തിരച്ചിൽ  ഊർജ്ജിതം 

പാട്യം  മുതിയങ്ങയിൽ കാണാതായ വയോധിക  നളിനിക്കായി രണ്ടാം ദിവസവും തിരച്ചിൽ നടത്തി. മുതിയങ്ങയിലെ വീടിന് സമീപത്തെ തോട്ടിൽ വീണെന്ന കുടുംബങ്ങളുടെ സംശയത്തിൽ സമീപത്തെ പുഴയിലുൾപ്പടെ തിരച്ചിൽ നടത്തി.  കൂത്തുപറമ്പ് ഫയർ സ്റ്റേഷൻ ഓഫീസർ പി. ഷാനിത്തിന്റെ നേതൃത്വത്തിൽ ഫയർ റെസ്ക്യു ഓഫീസർമാരായ നിരൂപ്, രോഹിത്,
ഹോം ഗാർഡ്മാരായ സരുൺ, മനോജ്  എന്നിവരാണ് തിരച്ചിൽ നടത്തുന്നത്. ശക്തമായ മഴ തുടരുന്നതും പുഴയുടെ അടിയൊഴുക്കും തിരച്ചിലിനെ ബാധിക്കുന്നുണ്ടെന്ന് ഫയർ സ്റ്റേഷൻ ഓഫീസർ പറഞ്ഞു.
കെ.പി മോഹനൻ എം.എൽ.എ  സ്ഥലം സന്ദർശിച്ചു. വീട്ടിൽ നിന്നും കാണാതായതിനെ തുടർന്ന് വീട്ടുകാർ സമീപ പ്രദേശത്തൊക്കെ തിരച്ചിൽ നടത്തിയിരുന്നു. നളിനി വീടിന് സമീപത്തെ തോട്ടിൽ  വീണോ എന്ന കുടുംബങ്ങളുടെ സംശയത്തിൽ നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിച്ച പ്രകാരം കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്,മട്ടന്നൂർ, പാനൂർ, പേരാവൂർ എന്നിവിടങ്ങളിലെ ഫയർഫോഴ്സും, സ്കൂബ ടീമും, നാട്ടുകാരും, ജനപ്രതിനിധികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. 
ശനിയാഴ്ച വിവിധ ഭാഗങ്ങളിലെ ഫയർഫോഴ്സ് സംഘം എത്തി പാത്തിപാലം പുഴയിൽ ഉൾപ്പടെ തിരച്ചിൽ നടത്താനുള്ള തയ്യാറെടുപ്പിലാണ്.

date