എം.എസ്.എം.ഇ ക്ലിനിക്ക്: വിദഗ്ധരുടെ പാനൽ രൂപീകരിക്കും
വ്യവസായ സംരംഭകരുടെ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുന്നതിനും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ എംഎസ്എംഇ ക്ലിനിക് രൂപീകരിക്കുന്നു.
വിവിധ മേഖലകളിലെ വിദഗ്ധരുടെ 40 അംഗ പാനല്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക് രൂപീകരിക്കുന്നത്. പാനലിലേക്ക് ബാങ്കിംഗ്, ജിഎസ്ടി, അനുമതികളും ലൈസന്‍സുകളും, ടെക്നോളജി, മാര്‍ക്കറ്റിംഗ്, നിയമം, ഡി.പി.ആര് തയ്യാറാക്കല്‍ തുടങ്ങിയ മേഖലകളില്‍ വിദഗ്ധരായവരിൽ നിന്നുമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
അതാത് മേഖലകളില്‍ രണ്ടു വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം അപേക്ഷകര്‍. സേവനത്തില്‍ നിന്നും വിരമിച്ചവരേയും പാനലിലേക്ക് പരിഗണിക്കും. താത്പര്യമുള്ള അപേക്ഷകര്‍ ബയോഡാറ്റ സഹിതം രേഖകള്‍ ജൂണ്‍ 15ന് വൈകുന്നേരം അഞ്ച് മണിക്കു മുമ്പായി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ലഭ്യമാക്കേണ്ടതാണ്.
- Log in to post comments