Skip to main content

ഗവ. ഐ.ടി.ഐ പ്രവേശനം

കണ്ണൂർ ഗവ.വനിത ഐ.ടി.ഐയിൽ എൻ.സി.വി.ടി അഫിലിയേഷൻ ലഭിച്ച രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രോണിക്സ് മെക്കാനിക്ക്, ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, ഒരു വർഷ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ്, ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in പോർട്ടൽ വഴിയും https://det.kerala.gov.in വെബ്സൈറ്റ് ലിങ്ക് വഴിയും ജൂൺ 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0497-2835987, 9446677256 എന്ന നമ്പറുകളിലും ഐ.ടി.ഐയിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്‌കിലും ബന്ധപ്പെടാം.

കണ്ണൂർ ഗവ. ഐ ടി ഐയിൽ കേന്ദ്ര അംഗീകാരമുളള മെട്രിക്, നോൺ മെട്രിക് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in പോർട്ടൽ വഴിയോ https://det.kerala.gov.in വെബ്സൈറ്റ് ലിങ്ക് വഴിയോ ജൂൺ 20 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഐ.ടി.ഐ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ-9895265951 

മാടായി ഗവ.ഐ.ടി.ഐയിൽ എൻ.സി.വി.ടി അഫിലിയേഷൻ ലഭിച്ച രണ്ടുവർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ഇലക്ട്രീഷ്യൻ, ഒരു വർഷ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡുകളിലേക്ക്് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in പോർട്ടൽ വഴിയോ https://det.kerala.gov.in വെബ്സൈറ്റ് ലിങ്ക് മുഖേനയോ നേരിട്ടോ അക്ഷയ സെന്റർ വഴിയോ അപേക്ഷ സമർപ്പിക്കാം. ഫോൺ 04972 876988, 9961925829

date