Post Category
ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്കായി പ്രതിമാസം 1500 കിലോമീറ്റർ വരെ ഓടുന്നതിന് ജൂൺ മുതൽ ഒരു വർഷത്തേക്ക് വാഹനം വാടകയ്ക്ക് നൽകുന്നതിന് വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജൂൺ 13ന് ഉച്ചയ്ക്ക് രണ്ട് വരെ ടെണ്ടറുകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ തളിക്കുളം ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ നിന്ന് പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും. ഫോൺ- 04872394522.
date
- Log in to post comments