Post Category
ഓഫീസ് അറ്റൻഡന്റ് ഒഴിവ്
മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി സിവിൽ ജുഡീഷ്യറി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നു. കോടതികൾ, കോടതിയോട് സമാനതയുള്ള വകുപ്പുകൾ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച 62 വയസ്സ് പൂർത്തിയാകാത്തവർക്ക് അപേക്ഷിക്കാം. കോടതികളിൽ നിന്ന് വിരമിച്ചവർക്ക് മുൻഗണന. ബയോഡാറ്റ, മൊബൈൽ നമ്പർ, ആധാർ കാർഡിന്റെ പകർപ്പ്, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി - 670101 എന്ന വിലാസത്തിൽ ജൂൺ 20 ന് വൈകുന്നേരം അഞ്ചിനകം നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ ലഭിക്കണം. ഇ മെയിൽ: dctly@kerala.gov.in, ഫോൺ: 0490 2341008
date
- Log in to post comments