Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ വിവിധ ഹോസ്റ്റലുകളിലേക്ക് ക്ലീനിങ്ങ് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജൂണ്‍ 10 ന് രാവിലെ 11 മണി വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gcek.ac.in വെബ്‌സൈറ്റിലോ 0497 2780225 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് ലാബുകള്‍ക്കായി ഉപഭോഗവസ്തുക്കള്‍ വാങ്ങുന്നതിന് മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ജൂണ്‍ 10 ന്  ഉച്ചയ്ക്ക് 12.30 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.gcek.ac.in വെബ്‌സൈറ്റിലോ 04972780226 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.

കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസിലേക്ക് ഇപ്സന്‍, എച്ച് പി പ്രിന്റര്‍ ടോണര്‍, ഇങ്ക് എന്നിവ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുദ്രവെച്ച കവറിലുള്ള ക്വട്ടേഷനുകള്‍ ജൂണ്‍ 11 ന് പകല്‍ മൂന്നിനകം കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസില്‍ എത്തിക്കണം.

കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസിലേക്ക് യുപിഎസ് ബാറ്ററി വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മുദ്രവെച്ച കവറിലുള്ള ക്വട്ടേഷനുകള്‍ ജൂണ്‍ 10 ന് പകല്‍ മൂന്നിനകം കണ്ണൂര്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട് ഓഫീസില്‍ എത്തിക്കണം. യുപിഎസ് ബാറ്ററി ക്വട്ടേഷന്‍ എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തണം.

date