Skip to main content

വിജയ തുരുത്തില്‍ വൃക്ഷ തൈകളുമായി വിദ്യാര്‍ഥികളെത്തി

ഒരു തൈ നടാം ജനകീയ വൃക്ഷ വല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി പയ്യന്നൂര്‍ നഗരസഭയും ഹരിത കേരള മിഷനും സംയുക്തമായി സംഘടിപ്പിച്ച വിജയ തുരുത്തിന്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി ലളിത നിര്‍വഹിച്ചു. പയ്യന്നൂര്‍ നഗരസഭ പരിധിയില്‍ വരുന്ന മുഴുവന്‍ സ്‌കൂളുകളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു, എല്‍ എസ് എസ്, യു എസ് എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ സമ്മാനിച്ച വൃക്ഷത്തൈകള്‍ ശേഖരിച്ച് പച്ചത്തുരുത്ത് നിര്‍മിക്കുന്ന പരിപാടിയാണ് 'വിജയ തുരുത്ത്. ഷേണായി സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍ തൈകള്‍ ഏറ്റുവാങ്ങി. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സമീറ ടീച്ചര്‍, വാര്‍ഡ് കൗണ്‍സിലര്‍ എം പ്രസാദ്, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ പി.പി കൃഷ്ണന്‍, ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി കണ്‍വീനര്‍ ബി. വിജയന്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.ബി ബിന്ദു, സ്‌കൂള്‍ പ്രധാനധ്യാപിക രമ്യ തുടങ്ങിയവര്‍ സംസാരിച്ചു. 
 

date