പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ നിയമനം
പൈനാവ് മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നീ തസ്തികകളിലേയ്ക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു . ഒന്നാം ക്ലാസോടെയുള്ള എം.സി.എ വിജയമാണ് ലക്റ്ററര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് വേണ്ട യോഗ്യത. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ക്ക് വേണ്ട യോഗ്യത: ഒന്നാം ക്ലാസോടെയുള്ള പി.ജി.ഡി.സി.എ അല്ലെങ്കില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്. ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ 9ന് രാവിലെ 10. 30 നും, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ അന്നേദിവസം രാവിലെ 11:30 നും നടക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പും സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8547005084, 9496582763
- Log in to post comments