Skip to main content

കിലെ-ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിന് സീറ്റൊഴിവ്

 കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻ്റ് എംപ്ലോയ്മെന്റ് (കിലെ) നടത്തുന്ന തിരുവനന്തപുരം കിലെ-ഐ.എ.എസ് അക്കാദമിയിൽ 2025- 2026 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്.

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കോഴ്സ് കാലാവധി ഒരു വർഷം.  ജനറൽ വിഭാഗം വിദ്യാർത്ഥികൾക്ക്  50000 രൂപയാണ് കോഴ്സ് ഫീസ്. അർഹതയുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50% വരെ ഫീസിളവ് ലഭിക്കും.  വിശദാംശങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കിനും www.kite.kerala.gov.in/kilelasacademy എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  ഇമെയിൽ: kilecivilservice@gmail.com , വാട്‌സാപ്പ്
8075768537, ഫോൺ: 0471-2479966, 8075768537.

date