Skip to main content

സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

പിന്നോക്ക വിഭാഗ വികസന വകുപ്പിന്റെ 2025-26 വർഷത്തെ ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യം, കെടാവിളക്ക് സ്‌കോളർഷിപ്പ്, പി.എം യശസ്വി ഒ.ബി.സി, ഇ.ബി.സി, ഡി.എൻ.ടി പ്രീമെട്രിക് സ്‌കോളർഷിപ്പ് എന്നീ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. 
അർഹരായ വിദ്യാർഥികളുടെ വിവരങ്ങൾ www.egrantz.kerala.gov.in എന്ന സ്‌കോളർഷിപ്പ് പോർട്ടൽ മുഖേനെ സ്‌കൂളിൽ നിന്നും ജൂലായ് 15 നകം ഡാറ്റാ എൻട്രി നടത്തണം. കൂടുതൽ വിവരങ്ങൾക്ക് www.egrantz.kerala.gov.in, www.bcdd.kerala.gov.in വെബ്സൈറ്റുകൾ സന്ദർശിക്കാം.
 

date