Skip to main content
ചിറക്കൽ ഗ്രാമപഞ്ചായത്ത് തല അങ്കണവാടി പ്രവേശനോത്സവം ഓണപ്പറമ്പ് നായനാർ നഗർ അങ്കണവാടിയിൽ പ്രസിഡന്റ് പി ശ്രുതി ഉദ്ഘാടനം ചെയ്യുന്നു

കളിച്ചും ചിരിച്ചും കുരുന്നുകളെത്തി; ചിറക്കൽ പഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം

കുരുന്നുകളുടെ കളിചിരിയുമായി ചിറക്കൽ ഗ്രാമപഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം സംഘടിപ്പിച്ചു. ഓണപ്പറമ്പ് നായനാർ നഗർ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രുതി പരിപാടിയുടെ ഉദ്ഘാടനം  നിർവഹിച്ചു. ചിറക്കൽ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ ശശീന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്തിലെ 43 അങ്കണവാടികളിലായി 126 കുഞ്ഞുങ്ങളാണ് പ്രവേശനം നേടിയത്. പരിപാടിയിൽ പഠനോപകരണങ്ങളും റെയിൻകോട്ടുകളും വിതരണം ചെയ്തു. ചിറക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി അനിൽകുമാർ, സ്ഥിരം സമിതി അംഗങ്ങളായ ടി.കെ മോളിൽ, കെ വത്സല, ഓണപ്പറമ്പ് അങ്കണവാടി ടീച്ചർ ഷീന, ഐസിഡിഎസ് സൂപ്പർവൈസർ ഷൈലജ തുടങ്ങിയവർ സംസാരിച്ചു.

date