Post Category
താല്പര്യപത്രം ക്ഷണിച്ചു
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി വിഭാഗക്കാര്‍ക്ക് പി.എസ്.സി, യു.പി.എസ്.സി. ബാങ്ക്, മറ്റ് ഏജന്‍സികള്‍ നടത്തുന്ന പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്ന 'നിബോധിത' പദ്ധതിക്കായി പരീക്ഷാ പരിശീലന രംഗത്ത് പ്രവൃത്തിപരിചയമുള്ളതും, മുന്‍ വര്‍ഷങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചതുമായ പരിശീലന സ്ഥാപനങ്ങളില്‍ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. ജൂണ്‍ 16 വൈകിട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍ . 04742794996.
date
- Log in to post comments