കൃഷിയാകണം പുതുതലമുറയുടെ ലഹരി: ജില്ലാ കളക്ടർ
കൃഷി എന്റെ അഭിമാനമാണെന്നും കൃഷിയാണ് എന്റെ ലഹരിയെന്നും പുതുതലമുറ പറഞ്ഞും പ്രവർത്തിച്ചും പഠിച്ചു തുടങ്ങണമെന്ന് ജില്ലാ കളക്ടർ അലക്സ് വർഗീസ് പറഞ്ഞു. ജില്ലാ അഗ്രി ഹോൾട്ടി സൊസൈറ്റിയുടെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനത്തില്‍ കളക്ടറേറ്റിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ വൃക്ഷത്തൈ നട്ടു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കിളിഞാവൽ വൃക്ഷത്തൈയാണ് കളക്ടര്‍ നട്ടത്.
ചടങ്ങിൽ ജില്ലാ അഗ്രി ഹോൾട്ടി സൊസൈറ്റി ജനറൽ സെക്രട്ടറി രവി പാലത്തുങ്കൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് എ.എൻ.പുരം ശിവകുമാർ, പി.ശ്യാംകുമാർ, പയ്യസ് നെറ്റോ, ഹരികുമാർ വാലേത്ത്, പി. എസ്. ഹരിദാസ്, രാജു പള്ളിപ്പറമ്പിൽ, സുനിൽ വർഗീസ്, എം. ഇ. ഉത്തമ കുറുപ്പ്, 04 ബി. എൻ. എൻ. ഡി. ആർ. എഫ്. അരക്കോണം സബ് ഇൻസ്പെക്ടർ വിരേന്ദർ, സബ് ഇൻസ്പെക്ടർ എസ് പി സിംഗ്, കോൺസ്റ്റബിൾ വികാസ്, മൂർത്തി, സതീഷ് തുടങ്ങിയവർ പങ്കെടുത്തു.
(പിആർ/എഎൽപി/1632)
- Log in to post comments