Skip to main content

സിവില്‍ സര്‍വീസ് പരിശീലനം

സംസ്ഥാന ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരിശീലനം നല്‍കും. ഇതിനുള്ള അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസിലും മത്സ്യഭവനിലും ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷാ ഫോറം ജൂണ്‍ 16ന് വൈകിട്ട് അഞ്ചിന് മുമ്പായി അതാത് മത്സ്യഭവനില്‍ ലഭ്യമാക്കണം. ബിരുദത്തിന് 60% മാര്‍ക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളികളുടെ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഒരു വിദ്യാര്‍ഥിക്ക് ഒരുതവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുള്ളു.

സിവില്‍ സര്‍വീസ് അക്കാദമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ മെരിറ്റ് അടിസ്ഥാനത്തിലായിരിക്കും അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്നവര്‍ താമസിച്ച് പഠിക്കാന്‍ സന്നദ്ധരായിരിക്കണം.

date