Post Category
അപേക്ഷത്തീയതി നീട്ടി
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ ഏറ്റുമാനൂർ ഗവണ്മെന്റ് കോമേഴ്ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്കുള്ള 2025-26 അധ്യയന വർഷത്തിലെ പ്രവേശനത്തിനുള്ള അപേക്ഷത്തീയതി ജൂൺ 30 വരെ നീട്ടി. പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടിയിട്ടുള്ളവർക്ക് www.polyadmission.org/gci വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481 2537676, 9633345535.
date
- Log in to post comments