റിസോഴ്സ് അധ്യാപകരെ നിയമിക്കുന്നു
സർക്കാർ പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് സംവേദനാത്മക കഴിവ് മെച്ചപ്പെടുത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്മെൻറ് പ്രോഗ്രാം പദ്ധതി യിലേക്ക് റിസോഴ്സ് അധ്യാപകരെ താൽകാലികമായി നിയമിക്കുന്നു.
യോഗ്യത: ബി എ ഇംഗ്ലീഷ്( കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫംഗ്ഷണൽ തുടങ്ങിയവ)
ടി.ടി.സി, ഡി.എഡ്,ഡി.എൽ. എഡ് ഇംഗ്ലീഷ് ബി.എഡ്.
അഭിലഷണീയ യോഗ്യത:എം.എ ഇംഗ്ലീഷ്( കമ്മ്യൂണിക്കേറ്റീവ്, ലിറ്ററേച്ചർ, ഫംഗ്ഷണൽ തുടങ്ങിയവ)
അസാപ് സ്കിൽ ഡെവലപ്മെൻ്റ് എക്സിക്യൂട്ടീവ് പരിശീലനം, അംഗീകൃത സ്ഥാപനത്തിനിന്നും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ലഭിച്ച സർട്ടിഫിക്കറ്റോ ഡിപ്ലോമയോ. ഉദ്യോഗാർഥികൾ ജൂൺ 10 ന് രാവിലെ 11 മണിക്ക് ആലപ്പുഴ വിദ്യാഭ്യാസ ഉപഡയറക്ട്രേറ്റിൽ (കളക്ട്രേറ്റിനു സമീപം) നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, പകർപ്പ് എന്നിവ സഹിതം ഹാജരാകണം.
(പിആർ/എഎൽപി/1647)
- Log in to post comments