സഹകരണ പെന്ഷന്: സിറ്റിംഗ് ജൂണ്‍ 17ന്
സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് പെന്ഷന് ബോര്‍ഡ് ആവശ്യപ്പെട്ട വിവരങ്ങള്‍ ആദ്യ ഘട്ടത്തില്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമായി ജൂണ്‍ 13 മുതല്‍ 26 വരെ ജില്ലകളില്‍ വീണ്ടും സിറ്റിങ് നടത്തുന്നു. ജൂണ്‍ 17-ന് കേരള ബാങ്ക് ഹാളിലാണ് തൃശൂർ ജില്ലയിലെ സിറ്റിംഗ്. സഹകരണ പെന്‍ഷന്‍കാരുടെ മസ്റ്ററിങ് ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജീവന്‍രേഖ വഴി സമര്‍പ്പിക്കുന്നതിനു വേണ്ടിയാണ് പ്രൊഫോമ പ്രകാരം വിവരങ്ങള്‍ ശേഖരിക്കുന്നത്. പെന്ഷന് ബോര്‍ഡ് തയ്യാറാക്കിയ പ്രൊഫോമയോടൊപ്പം ആധാറിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തിയാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത്. പെന്‍ഷന്‍കാര്‍ സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക്/സംഘം രേഖകള്‍ ശേഖരിക്കുകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍/ കേരള ബാങ്ക് മാനേജര്‍/ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്ന രേഖകള്‍ ജില്ലകളില്‍ സിറ്റിങ് നടത്തുന്ന കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട തീയതിയില്‍ എത്തിക്കണമെന്ന് പെന്ഷന് ബോര്‍ഡ് അഡീഷണല്‍ രജിസ്ട്രാര്‍/സെക്രട്ടറി അറിയിച്ചു. ഫോൺ: 0471 2475681.
- Log in to post comments