Skip to main content
ബാലുശ്ശേരി മണ്ഡലത്തിലെ എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണോദ്ഘാടനം തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വഹിക്കുന്നു

എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു 

ബാലുശ്ശേരി മണ്ഡലത്തിൽ ബാക് അപ് പദ്ധതിയുടെ ഭാഗമായി എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ചടങ്ങ് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ എം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു.

വട്ടോളി ബസാർ അൻജും ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന സദസ്സിൽ 964 വിദ്യാർത്ഥികൾ അനുമോദനം ഏറ്റുവാങ്ങി. മണ്ഡലത്തിലെ സ്‌കൂളുകളിൽനിന്ന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും മണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽനിന്ന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മണ്ഡല പരിധിയിലുള്ളവരെയുമാണ് ആദരിച്ചത്.  മികച്ച വിജയം കൈവരിച്ച ഹൈസ്കൂ‌ൾ, ഹയർസെക്കൻഡറി സ്കൂളുകൾക്ക് പ്രത്യേക ഉപഹാരം നൽകി.

ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രൂപലേഖ കൊമ്പിലാട്, വി എം കുട്ടികൃഷ്ണൻ, സി എച്ച് സുരേഷ്, സി അജിത, ടി പി ദാമോദരൻ മാസ്റ്റർ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി എം ശശി, മണ്ഡലം വികസന സമിതി കൺവീനർ ഇസ്മയിൽ കുറുമ്പൊയിൽ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date