Skip to main content

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് : ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിംഗ് നാളെ

ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് പുനര്‍വിഭജനം സംബന്ധിച്ച ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹീയറിംഗ് നാളെ (ജൂണ്‍ 21) രാവിലെ 9 മണിക്ക് തൈയ്ക്കാട് പി.ഡബ്‌ള്യു.ഡി റസ്റ്റ് ഹൗസില്‍ നടക്കും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും പരാതികള്‍ നല്‍കിയിട്ടുള്ളവരെയാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 40 ഉം, കൊല്ലത്ത് 37ഉം, പത്തനംതിട്ടയിൽ 47ഉം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് വിഭജനം  സംബന്ധിച്ച പരാതിക്കാരെ മാത്രമാണ് കമ്മീഷന്‍ നേരില്‍ കേള്‍ക്കുക.

date