Post Category
കൊച്ചോട്ടുകോണം പാറക്കുളം നവീകരിച്ചു
ചെങ്കല്‍ കൊച്ചോട്ടുകോണം വാര്‍ഡിലെ പാറക്കുളം നവീകരിച്ചു. ഉപയോഗശൂന്യമായി കിടന്ന പാറക്കുളം തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണു നവീകരിച്ചത്.
ജലവിതരണം മെച്ചപ്പെടുത്തുകയെന്നതാണ് കുളം നവീകരണത്തിന്റെ മുഖ്യ ഉദ്ദേശ്യം. 5.94 ലക്ഷം രൂപ ചെലവഴിച്ചാണു കുളത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.
ഉപയോഗയോഗ്യമല്ലാതെ കിടക്കുന്ന മറ്റു കുളങ്ങളും നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായി ചെങ്കല്‍ തൊഴിലുറപ്പ് എ.ഇ. ഡി.എസ്. നിതിന്‍ അറിയിച്ചു.
(പി.ആര്‍.പി. 2646/2018)
date
- Log in to post comments