Skip to main content

ഓ.ബി.എം സർവീസ് സെൻ്ററുകളിൽ മെക്കാനിക്കുകളെ നിയമിക്കുന്നു

 

മത്സ്യഫെഡ് ഒ.ബി.എം സർവ്വീസ് സെന്ററുകളുടെ മെച്ചപ്പെട്ട പ്രവർത്തനത്തിനും മത്സ്യത്തൊഴിലാളികൾക്ക് ഒ.ബി.എം സർവ്വീസ് സെന്ററുകളുടെ പ്രയോജനം പൂർണ്ണമായും ലഭിക്കുന്നതിനും സെന്ററുകളിൽ പ്രവർത്തന നൈപുണ്യമുള്ള മെക്കാനിക്കുകളുടെ സേവനം ഉറപ്പാക്കുന്നതിനും യോഗ്യതയും തൊഴിൽ പരിചയവും ഉള്ളവരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നു. അപേക്ഷകർ വ്യക്തിഗത വിവരങ്ങളും യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ ജൂൺ 30 -ന് വൈകുന്നേരം 4 മണിക്ക് മുൻപ് തപാലിലോ / നേരിട്ടോ മാനേജർ, മത്സ്യഫെഡ് ജില്ലാ ഓഫീസ് വളഞ്ഞവഴി ബീച്ച്, അമ്പലപ്പുഴ, ആലപ്പുഴ - 688005, എന്ന വിലാസത്തിൽ ലഭിക്കണം. യോഗ്യത :- ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ് എന്നീ ട്രേഡുകളിൽ യോഗ്യതയുള്ളവരും ഓ.ബി.എം സർവ്വീസിംഗിൽ കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയം)

നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ആണെങ്കിൽ ഒ.ബി.എം സർവ്വീസിംഗിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം വേണം.

ഹൈഡ്രോളിക് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.

date